Saturday, October 11, 2014

മനോധർമവും, Who am I -ഉം , I am you -ഉം

ഇന്ന് കാലത്ത് അഞ്ചര മണിക്ക് എഴുന്നേറ്റ് , പല്ല് തേപ്പും , മറ്റു കർമങ്ങളും കഴിഞ്ഞ് , കാലിൽ ഷൂസ് ഇടുമ്പോൾ, ഒരു ചെറിയ "തീര്ച്ചയില്ലായ്മ":  ഇന്ന് എനിക്ക് പത്തു കിലോമീറ്റർ ഓടി മുഴുമിക്കാൻ ഉള്ളതാണ്, അതും കുത്തനെ കയറ്റങ്ങളോട് കൂടിയ നീണ്ട് വളഞ്ഞു കിടക്കുന്ന ഒരു മലംപ്രദേശം. Europeans ഇന്‍റെ ശബരിമല എന്ന് വിശേഷിപിക്കുന്ന സ്വിസ്സിലുള്ള ഐൻസിദെൽന് പള്ളിയിലേക്ക്, പണ്ട് കാലങ്ങളിൽ  പതിനായിരങ്ങൾ , ആയിരകണക്കിന് കിലോമീറ്റർ താണ്ടി നടന്നു വരുന്ന route ആണത്രേ ഇത്.

കോട്ടക്കൽ കുട്ടൻ മാരാര് ആശാന്‍റെ വിട്ടിൽ താമസിച്ചു കൊട്ട് പഠികുമ്പോൾ എനിക്ക് പതിമുന്നു വയസ്സാണ്. എന്‍റെ കൂട്ടുകാരന്‍ വിനോദിനും, എനിക്കും ഒരുമിച്ചാണ് ആശാൻ ഡബിൾ തായമ്പകയുടെ വിശദാംശങ്ങളും, സൂക്ഷ്‌മഭേദങ്ങളും , സംഗീത വ്യവസ്ഥകളും കൊട്ടി കാണിച്ചു തരാറുണ്ടയിരുന്നത്.

വിനോദിന്റെ കോലിൽ വിടരുന്ന സര്‍ഗ്ഗവൈഭവം എനിക്ക് എന്നും, ഒരു മനസ്സിലാകുവാന്‍ പ്രയാസമുള്ള, കടങ്കഥയായി. എന്റെ മനസ്സിന്റെ ഒരു മുക്കിൽ ഇരുന്നു അത്  എന്നെ അശാന്തനാക്കി കൊണ്ടേ ഇരുന്നു.

ആദ്യത്തെ കയറ്റം തന്നെ ഇത്ര കഠിനം ആണെങ്കിൽ ,  "എന്റെ ..... ഈശ്വര "എന്ന് വിളിക്കാൻ ആണ് മനസ്സില്‍ തോന്നിയത്, എന്നാൽ  എന്റെ കൂട്ടുകാരനും ആയിട്ട് കാലത്ത് നടന്ന ഒരു സംവാദം എന്നെ ആ വിളിയിൽ നിന്ന് പിന്തിരിപിച്ചു. "എന്റെ അമ്മെ" ഇൽ  തത്കാലം ഒതുക്കാം എന്ന് തീരുമാനിചുറചു.  ബിംഭാരാധനയിൽ തുടങ്ങി "തത് ത്വം അസി " വരെ ഉള്ള  തിരിച്ചറിവുകളിൽ, ഈ കൂട്ടുകാരന്റെ സംവാദം ബിംഭാരാധനയുടെ തലത്തിൽ കുടുങ്ങി കിടക്കുകയാണ്. അദ്ദേഹത്തിന്റെ Ego തീര്‍ത്ത പടച്ചട്ട തന്റെതല്ലാത്ത ഒന്നിനെയും അകത്തേക്ക് കടത്തിവിടുന്നില്ല. ഒന്നിന് പുറകെ മറ്റൊന്നായി വന്ന ആക്രമണങ്ങള്‍ അത്രയും ബിംഭാരാധനയുടെ തലത്തിൽ ആണ് താനും.

Sigmund Freud ഇന്റെ  "ഇതിനെ (ID )" എങ്ങനെയോ ഒക്കെ പറഞ്ഞൊതുക്കി ആണ് ഞാൻ ആദ്യത്തെ കയറ്റം കയറിയത്. ശ്വാസം ഇപ്പോഴും കനത്തു തന്നെയാണ്. Facebook ഇൽ പത്തു കിലോമീറ്റർ ഓട്ടം വിളംബരം ചെയ്തത്,  ഇതിനെ (ID ) ഒതുക്കാൻ Ego ന്റെ കൂട്ടുപിടിക്കാം എന്ന്നു ഉദ്ദേശിച്ചാണ്. ഇനി ഓട്ടം മുഴുമിപിചില്ലെങ്കിൽ ഇതും (ID ), Ego യും എല്ലാം .....എന്റെ അമ്മെ !


ഒരു ശ്വാസോ-ഉച്ഛ്വാസത്തിന്റെ ഉല്‍പ്പന്നമാണു ഈ ചിന്ത ധാരകളെല്ലാം. ഓടി കൊണ്ടിരിക്കുമ്പോൾ ഇതിന്റെയും (id ), Ego വിന്റെയും തലത്തിൽ നിന്ന് ഞാന്ൻ അറിയാതെ പറന്നുയരുകയാണ്. ഞാൻ, എന്നെ എന്റെ Ego വിന്റെ തലത്തിൽ കുടുക്കി ഇരുന്നെങ്കിൽ , ഓരോ കാല്‍വെപ്പും, ഒരു അടിയറവിലേക്ക് ഉള്ള ചവിട്ടു പടി ആയിരുന്ന്നെനെ. ഞാൻ, എന്നെ അയച്ചു വിട്ടിരിക്കുകയാണ്, എല്ലാത്തിനെയും ആവാഹിക്കാന്‍ തെയ്യാറാക്കിയിരികുകയാണ്, എന്റെ മുഖത്തേക്കു വീശുന്ന ഇളം കാറ്റും, തൊട്ടു മുന്നില്‍ വിടര്‍ന്നു നില്ക്കുന്ന സൂര്യ കാന്തി പൂക്കളും, അതിലുമപ്പുറം , ദൂരെ , പശുക്കളെ മേക്കുന്ന സുന്ദരിയും ...... ഈ കയറ്റത്തിന്റെ ശിഖരത്തിൽ എത്തിയതെ അറിഞ്ഞില്ല. ഞാൻ ഉദിച്ചുവന്ന ഉച്ചസ്ഥാനം തുറന്നു തന്ന്നത് അതിമനോഹരമായ ഒരു താഴ്വരയിലേക്ക് ആയിരുന്ന്നു.

അതിന്റെ ഭംഗിയിൽ മതിമറന്നു ഞാൻ ഓടി കൊണ്ടേ ഇരുന്നു. ഇനി ഉള്ള രണ്ണ്ട് കിലോമീറ്റർ ഇറക്കമാണ്. ഗുരുത്വാകര്‍ഷണത്തിനു ദാസ്യപെടുത്തി മുന്നോട്ടു , താഴോട്ട്.

 ത്യാഗരാജ സ്വാമികളും, മറ്റനേകം ഗുരു ശ്രേഷ്ടൻ മാരും , ശ്രേഷ്ടത കൈവരിച്ചു ഉയരങ്ങളിൽ പറക്കുമ്പോഴും,"ഉഞ്ചവൃത്തി  അല്ലെങ്കിൽ ഭിക്ഷ" ചെയ്തു പോന്നിരുന്നു . അവരെയെല്ലാം താഴ്മയുടെ നങ്കൂരം വിട്ടു പോകാതെ ഇത്തരം വൃത്തികള്‍  കാത്തു സൂക്ഷിചിട്ടുണ്ടായിരിക്കാം.

താഴ്മയിലുടെ അവനവന്റെ പരിമിതികൾ മനസിലാക്കി, Ego കളഞ്ഞു അടിയറവു വക്കുമ്പോൾ; ഞാൻ എന്ന് പറയപെടുന്ന, എന്റെ തൊലി അവസാനിക്കുന്ന സീമയെ, മായ്ച്ചു കളയുമ്പോൾ; നമ്മൾ പുറത്തു വരാൻ അനുവദികാത്ത, നമ്മൾ എല്ലാവരിലും അന്തര്‍ലീനമായി  കിടക്കുന്ന, ആ അദ്ദ്രിശ്യ ശക്തിയിലേക്ക്‌, ആ അധ്രിശ്യ തലത്തിലേക്ക്,  നമ്മളുടെ Ego പൊളിച്ചുകളഞ്ഞു, നമ്മളെ കയറൂരി വിടുമ്പോൾ;  ശിഖരത്തിലേക്കുള്ള പ്രയാണം അനായാസവും അസ്വാധ്യകരവും ആയിത്തീരുകയാണ്.

നമ്മൾ നമ്മളുടെ തന്നെ കാഴ്ചക്കാരന്‍ ആകുമ്പോൾ;  പ്രേക്ഷകനും കൊട്ടുകാരനും തമിലുള്ള അതിർവരമ്പുകൾ പൊളിച്ചു മാറ്റ പെടുകയാണ്‌. പ്രേക്ഷകനും കൊട്ടുകാരനും ചെര്‍നോരുക്ക്കുന്ന  ഒരു വിരുന്ന്നു - കൊട്ടുകാരൻ പ്രേക്ഷകനിൽ ഉണ്ടാക്കുന്ന പ്രഭാവം, സ്വയം ഗ്രഹിക്കുവാനും, അതിൽ നിന്ന് ഉടലെടുക്കുന്ന വിരുന്നു - ശ്രുതി ചേര്‍ത്ത തമ്പുര കമ്പികൾ പ്രതിധ്വനിക്കുന്ന പോലെ , ഒന്നും, ഒന്നും ചേര്‍ന്നാല്‍ രണ്ടിന് പകരം, മേഘങ്ങള്‍ക്കപ്പുറത്തുള്ള, സൂക്ഷ്‌മാകാശത്തിനും അപ്പുറമുള്ള ഒരു അസ്വാധന തലത്തിലേക്ക് ചെന്നെത്തുന്നു.

കാലില്‍ കടുത്ത വേദന, ഞാനിപ്പോള്‍ എവിടെയാണ്, എത്ര ദുരം പിന്നിട്ടു, ഇനി എത്രയും പോകാനിരിക്കുന്നു....







1 comment: