ശങ്കരന്‍ FB
ലേറ്റ് നൈറ്റ്, ലോഗ് ഔട്ട് ചെയ്തു.
ഭയങ്കര ഒരു ഇത് - എന്തോ പോയ അണ്ണാനും കൂടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരിന്നു.
അണ്ണാന്‍: "എനിക്കും ഒരു കോണ്‍സ്റ്റിഭീഷണിയോ ( അഥവാ Constipation Competitor ) ?".
ഇറക്കാനും വയ്യ , തുപ്പാനും വയ്യ . നാലു മണിക്കൂര്‍. കട്ടിലില്‍. ഉറങ്ങാനാവാതെ, കുമ്മിയടിച്ചു: പോസ്റ്റുകളും, കമന്റുകളും, പിന്നെ ഒന്നും പറയാനാവാതെ ഞാനും . ഒരു വല്ലാത്ത വീര്‍പ്പു മുട്ടല്‍. എന്തെങ്കിലും ചെയ്തിട്ട് തന്നെ കാര്യം.
നേരെ അയ്യപ്പീട്ടന് സ് ചായകട. A glass of exquisite "Sweat"-salt flavoured tea. തിരികെ വന്നു രണ്ട് മിനിറ്റ് മൌനം . ഇനി ഇളകി ആടാതെ വയ്യ , പിടിച്ചുനിര്‍ത്താന്‍ പറ്റുന്നില്ല. എല്ലാം പുറത്തു കൊണ്ട് വന്നിട്ടുതന്നെ കാര്യം. അപ്ലക്ക്അപ്ലേ !
"ഇപ്പൊ വരും , വരും, വരാതിരിക്കില്ല: ആ കമന്റ് ," എന്ന് പറഞ്ഞ, വെയിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷന്‍, അനുഭവിച്ചവര്‍കെ അറിയൂ.
കലയുടെ കുലയുന്ന്ന "ഗോഗ്വേ ദം" ആല്‍ക്ക-ഹോള്‍ തലത്തില്‍, പുകയുകയല്ലാതെ, തലയ്ക്കു പിടിച്ചില്ല .
കലയുടെ മൂര്‍ധന്യം ( അഥവാ "trance" ) - ആ ആനന്ദ നിര്‍വൃതിയില്‍ , ഗാഢനിദ്രയില്‍ മുഴുകിയ നിമിഷങ്ങള്‍ , മണിക്കൂറുകള്‍ ; എത്രപേര്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട് ?
ഉണ്ട്. കിരാത-കാട്ടാളന്റെ ചവിട്ടും , പന്നിയുടെ കുത്തും, ഭൂതഗണങ്ങളുടെ മൂന്നാംമുറയും , ഒന്നും അറിയാതെ, അമ്പലപറമ്പ് ഇലോ, പായക്കും-പുതപ്പിനും ഉള്ളിലോ ഗര്‍ഭാവസ്ഥയില്‍ ചുരുണ്ട് ജ്ഞാനോദയം കാത്തു കിടക്കുന്നവന് ; ഉഷസ്സ് വയറ്റാട്ടിയായി ; എനിക്കെന്തു സംഭവിച്ചു എന്ന അറിയാത്ത ഒരു സ്റ്റേറ്റ്.
കലാകാരനും ( അഥവാ PROTAGONIST), കൊലകാരനും ( അഥവാ ANTAGONIST ), കൈകൊട്ടികളിക്കാരും ( അഥവ ആനന്ദ നിര്‍വൃതിയില്‍ ആറാടുന്നവരും) എല്ലാ വര്‍ക്കും , "trance" തലയ്ക്കു പിടിക്കാം അത്രേ. ......ഇതേ പോയി. ക്രാ ക്രാ ക്രാ .....ക്രി ക്രി ക്രി ....
സുരേഷ് ......ചില കാര്യങ്ങള്‍ നമ്മളുടെ കണ്ട്രോള്‍ ഇല്‍ അല്ല. "shit" എന്ന് ഓരയിരും തവണ ഡയലോഗ് കാച്ചിയ , "shit" പറയാതെ തന്നെ "shit" അയി പോയ കുറെ അധിക പ്രസംഗങ്ങള്‍ , "ഓര്‍മ്മ ഉണ്ടോ ഈ മുഖം?"
കലാകാരന്‍ കൊലകാരന്‍ ആവുന്നത് എങ്ങിനെ ? ശരിയായി കലയുടെ ഗുരുകുലവാസി ഒരു തഥാഗതന്‍ ആവുന്നത് എങ്ങിനെ ?
ഉള്ളം പുകയുന്നത് , തലയ്ക്കു പിടിക്കുന്നു. പുക സ്പിരിട്ടായി മാറി. അതാ spirituality യുടെ വാതില്‍ . വാതില്‍ തുറന്നു ഒന്ന് കാറ്റ് പിടിച്ചില്ലെങ്കില്‍ കരിഞ്ഞു പോകും .
കച്ചേരി പാടുന്ന കലാകാരനെ ഒന്ന് വിമിര്‍ശിച്ചാല്‍ ,മംഗളം ഭരണി പാട്ടു ആവുന്നത് എന്തുകൊണ്ട് ?
Solid ആയി ഒന്നും വരുന്നില്ല. പുകയുകയാണ് . വട്ടംവെയ്ച്ച, കുമ്പിട്ട്, ധ്യാനിച്ചശേഷം. എന്നാല്‍ ഇനി വേഗം കടം ( അഥവാ ശവം) എടുക്കുക തന്നെ.
"Explaining God leads to war and destruction, Experiencing God leads to peace and joy," said Paulo Coelho.
യുദ്ധത്തിനു തയ്യാര്‍ . വെട്ടാന്‍ വരുന്നവര്‍ ക്യു ആന്‍ഡ് എ പൂരിപ്പിക്കുക . ഏറ്റവും വലിയ സംഖ്യ ഏതു ? .
ഞാന്‍ : "എന്താണ്ടാ കുട്ടിചെക്ക്വോ , നിക്കി ഒരു തിക്ക് മുട്ട് ? "
എന്നോട് : "ഒമ്പോത് ."
ഞാന്‍ : "അപ്പോള്‍ പിന്നെ പത്തോ ?"
എന്നോട് : "എന്താണ്ട നീയ്യ് ? വേണ്ടാ... . തൊണ്ണഉട്ടി ഒമ്പത് .
ഞാന്‍ : "അപ്പോള്‍ നൂറോ ?"
എന്നോട് : മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി - "ഗര്‍ഭം". അതാവത്: തോനെ തൂറ്റി ഒമ്പത് ....9999999999999999999999.....infinity.
ഞാന്‍ : നിയ്യ് എഴുതി കാട്ട് ? .... കാട്ട് നിയ്യ്?
എന്നോട് : നിയ്യ് ദൈവത്തിനെ കാട്ട് ? ...കാട്ട് നിയ്യ്?
ഇപ്പോഴും അതെ അവസ്ഥ. Solid ആയി ഒന്നും വരുന്നില്ല. പുകയുകതന്നെയാണ് . ഇനി ഇപ്പോ ഒരു തെറ്റിധാരണ ആയിരിക്കുമോ , ഇത് ഒരു ശങ്ക മാത്രമോ ?
വേറെന്താ ഇനി , പേര് എഴുതി കൊണ്ട് "piss" അടിക്കാം.
മറ്റു ജീവികള്‍ "piss" അടിച്ചു തന്‍റെ അധീനത സ്ഥാപിക്കുമ്പോള്‍ . മനുഷ്യന്‍ എഴുതികാട്ടിയാണ് ആധിപത്യം സ്ഥാപിക്കുന്നത്. എല്ലാത്തിനും തെളിവ് വേണം - Solid, Formal, Logical, Mathematical and/or Scientific Evidence.
എന്നോട്: Evidence.
ഞാന്‍ : അപ്പോള്‍ Evidence ഇന്‍റെ Evidence ഓ ?
എന്നോട്: Evidence ഇന്‍റെ Evidence ഇന്‍റെ Evidence.
ഞാന്‍ : അപ്പോള്‍ Evidence ഇന്‍റെ Evidence ഇന്‍റെ Evidence ഇന്‍റെ Evidence ഓ ?
ഇപ്പോള്‍ ഒരു ശങ്ക. ശരിക്കും.
ഞാന്‍: ഉണ്ടോ ?
എന്നോട് : ഉണ്ടാവില്ലേ ? ഇനി ഇപ്പൊ ഇല്ലെങ്കിലോ ? ഇല്ലാതെ ഇരിക്ക്യോ ?
ശങ്കയില്ലാത്തവന്‍ ശങ്കരന്‍. പോയി കൈകഴുക്കുന്നു . പിണ്ഡം വെക്കുന്നില്ല . ഫ്ലുഷ് ചെയ്യുന്നു.
ശങ്കയുള്ളവന്‍ , തേടുന്നു , തേടികൊണ്ടേ ഇരിക്കുന്നു . ചന്തികുന്തിച്ചു, ചിന്തിച്ചു കൊണ്ടേ ശങ്കകള്‍ തീര്‍ക്കുന്നു. ശങ്കരന്‍ ആവാന്‍ നോക്കുന്നു ......
ഹാവു ഇത് കമന്റാം .....ഇനി പ്രൊഫൈല്‍ പിക്ച്ചറും കൂടെ മാറ്റിയാല്‍ ...അര്‍ദ്ധ രാത്രിയിലും ......
ഹാവു ഇത് കമന്റാം .....ഇനി പ്രൊഫൈല്‍ പിക്ച്ചറും കൂടെ മാറ്റിയാല്‍ ...അര്‍ദ്ധ രാത്രിയിലും ......