Saturday, February 21, 2015

ശങ്കരന്‍ FB


ശങ്കരന്‍ FB

ലേറ്റ് നൈറ്റ്‌, ലോഗ് ഔട്ട്‌ ചെയ്തു. 

ഭയങ്കര ഒരു ഇത് -  എന്തോ പോയ അണ്ണാനും കൂടെ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരിന്നു. 

അണ്ണാന്‍: "എനിക്കും ഒരു കോണ്‍സ്റ്റിഭീഷണിയോ (  അഥവാ Constipation Competitor ) ?". 

ഇറക്കാനും വയ്യ , തുപ്പാനും വയ്യ . നാലു മണിക്കൂര്‍. കട്ടിലില്‍. ഉറങ്ങാനാവാതെ, കുമ്മിയടിച്ചു: പോസ്റ്റുകളും, കമന്റുകളും, പിന്നെ ഒന്നും പറയാനാവാതെ ഞാനും .  ഒരു വല്ലാത്ത വീര്‍പ്പു മുട്ടല്‍. എന്തെങ്കിലും ചെയ്തിട്ട് തന്നെ കാര്യം. 

നേരെ അയ്യപ്പീട്ടന് സ് ചായകട. A glass of exquisite "Sweat"-salt flavoured tea. തിരികെ വന്നു രണ്ട് മിനിറ്റ് മൌനം .  ഇനി ഇളകി ആടാതെ വയ്യ , പിടിച്ചുനിര്‍ത്താന്‍ പറ്റുന്നില്ല.  എല്ലാം പുറത്തു കൊണ്ട് വന്നിട്ടുതന്നെ കാര്യം. അപ്ലക്ക്അപ്ലേ !


"ഇപ്പൊ വരും , വരും,  വരാതിരിക്കില്ല:  ആ കമന്റ്‌ ," എന്ന് പറഞ്ഞ, വെയിറ്റ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ടെന്‍ഷന്‍, അനുഭവിച്ചവര്‍കെ അറിയൂ. 

കലയുടെ കുലയുന്ന്ന "ഗോഗ്വേ ദം" ആല്‍ക്ക-ഹോള്‍ തലത്തില്‍, പുകയുകയല്ലാതെ,  തലയ്ക്കു പിടിച്ചില്ല .  

കലയുടെ മൂര്‍ധന്യം  ( അഥവാ  "trance" ) - ആ ആനന്ദ നിര്‍വൃതിയില്‍ , ഗാഢനിദ്രയില്‍  മുഴുകിയ നിമിഷങ്ങള്‍ , മണിക്കൂറുകള്‍ ; എത്രപേര്‍  അനുഭവിച്ചറിഞ്ഞിട്ടുണ്ട് ? 

ഉണ്ട്.  കിരാത-കാട്ടാളന്റെ  ചവിട്ടും , പന്നിയുടെ കുത്തും, ഭൂതഗണങ്ങളുടെ മൂന്നാംമുറയും , ഒന്നും അറിയാതെ,     അമ്പലപറമ്പ് ഇലോ,  പായക്കും-പുതപ്പിനും  ഉള്ളിലോ   ഗര്‍ഭാവസ്ഥയില്‍ ചുരുണ്ട് ജ്ഞാനോദയം കാത്തു കിടക്കുന്നവന്  ;  ഉഷസ്സ്   വയറ്റാട്ടിയായി ;   എനിക്കെന്തു സംഭവിച്ചു എന്ന അറിയാത്ത ഒരു സ്റ്റേറ്റ്.  

കലാകാരനും  (  അഥവാ PROTAGONIST), കൊലകാരനും ( അഥവാ ANTAGONIST ), കൈകൊട്ടികളിക്കാരും ( അഥവ  ആനന്ദ നിര്‍വൃതിയില്‍  ആറാടുന്നവരും)   എല്ലാ വര്‍ക്കും , "trance" തലയ്ക്കു പിടിക്കാം അത്രേ. ......ഇതേ പോയി. ക്രാ  ക്രാ ക്രാ .....ക്രി ക്രി ക്രി ....

സുരേഷ് ......ചില കാര്യങ്ങള്‍ നമ്മളുടെ കണ്ട്രോള്‍ ഇല്‍ അല്ല. "shit" എന്ന്  ഓരയിരും തവണ ഡയലോഗ് കാച്ചിയ , "shit" പറയാതെ തന്നെ "shit" അയി പോയ  കുറെ  അധിക പ്രസംഗങ്ങള്‍ ,  "ഓര്‍മ്മ ഉണ്ടോ ഈ മുഖം?" 

കലാകാരന്‍ കൊലകാരന്‍ ആവുന്നത് എങ്ങിനെ ?  ശരിയായി കലയുടെ ഗുരുകുലവാസി ഒരു തഥാഗതന്‍ ആവുന്നത് എങ്ങിനെ  ?  

ഉള്ളം പുകയുന്നത് , തലയ്ക്കു പിടിക്കുന്നു.  പുക  സ്പിരിട്ടായി മാറി.  അതാ   spirituality യുടെ വാതില്‍ .  വാതില്‍ തുറന്നു ഒന്ന് കാറ്റ് പിടിച്ചില്ലെങ്കില്‍ കരിഞ്ഞു പോകും .

കച്ചേരി പാടുന്ന കലാകാരനെ ഒന്ന് വിമിര്‍ശിച്ചാല്‍ ,മംഗളം  ഭരണി പാട്ടു ആവുന്നത്  എന്തുകൊണ്ട് ?   

Solid ആയി ഒന്നും വരുന്നില്ല. പുകയുകയാണ് . വട്ടംവെയ്ച്ച, കുമ്പിട്ട്,  ധ്യാനിച്ചശേഷം.  എന്നാല്‍ ഇനി വേഗം കടം ( അഥവാ  ശവം) എടുക്കുക തന്നെ.

"Explaining God leads to war and destruction, Experiencing God leads to peace and joy," said Paulo Coelho.

യുദ്ധത്തിനു തയ്യാര്‍ .  വെട്ടാന്‍ വരുന്നവര്‍ ക്യു  ആന്‍ഡ്‌  എ പൂരിപ്പിക്കുക .  ഏറ്റവും വലിയ സംഖ്യ  ഏതു ? . 

ഞാന്‍ :   "എന്താണ്ടാ കുട്ടിചെക്ക്വോ , നിക്കി ഒരു തിക്ക് മുട്ട്  ? " 
എന്നോട് :    "ഒമ്പോത് ."

ഞാന്‍ :  "അപ്പോള്‍  പിന്നെ പത്തോ ?"
എന്നോട് :  "എന്താണ്ട നീയ്യ്‌ ? വേണ്ടാ... .  തൊണ്ണഉട്ടി ഒമ്പത് .

ഞാന്‍ :  "അപ്പോള്‍  നൂറോ ?"
എന്നോട് :  മഹാപദ്മം എന്ന സംഖ്യയുടെ നൂറായിരം ഇരട്ടി - "ഗര്‍ഭം". അതാവത്:  തോനെ തൂറ്റി  ഒമ്പത് ....9999999999999999999999.....infinity.

ഞാന്‍ :  നിയ്യ് എഴുതി കാട്ട് ? ....  കാട്ട്  നിയ്യ്?   
എന്നോട് : നിയ്യ്  ദൈവത്തിനെ  കാട്ട് ?   ...കാട്ട്  നിയ്യ്? 


ഇപ്പോഴും അതെ അവസ്ഥ.  Solid ആയി ഒന്നും വരുന്നില്ല. പുകയുകതന്നെയാണ് .  ഇനി ഇപ്പോ ഒരു തെറ്റിധാരണ ആയിരിക്കുമോ , ഇത് ഒരു ശങ്ക മാത്രമോ  ? 


വേറെന്താ  ഇനി , പേര് എഴുതി കൊണ്ട്  "piss"  അടിക്കാം.  

മറ്റു ജീവികള്‍  "piss" അടിച്ചു തന്‍റെ  അധീനത സ്ഥാപിക്കുമ്പോള്‍ . മനുഷ്യന്‍ എഴുതികാട്ടിയാണ്  ആധിപത്യം  സ്ഥാപിക്കുന്നത്.  എല്ലാത്തിനും തെളിവ് വേണം - Solid, Formal, Logical, Mathematical and/or Scientific Evidence.

എന്നോട്:  Evidence.

ഞാന്‍ :  അപ്പോള്‍ Evidence ഇന്‍റെ  Evidence ഓ  ?
എന്നോട്: Evidence ഇന്‍റെ  Evidence ഇന്‍റെ Evidence.


ഞാന്‍ :  അപ്പോള്‍ Evidence ഇന്‍റെ   Evidence ഇന്‍റെ  Evidence ഇന്‍റെ Evidence ഓ ?


ഇപ്പോള്‍ ഒരു ശങ്ക.  ശരിക്കും. 

ഞാന്‍: ഉണ്ടോ ?
എന്നോട് :  ഉണ്ടാവില്ലേ ?  ഇനി ഇപ്പൊ ഇല്ലെങ്കിലോ ? ഇല്ലാതെ ഇരിക്ക്യോ ?

ശങ്കയില്ലാത്തവന്‍  ശങ്കരന്‍.  പോയി കൈകഴുക്കുന്നു .  പിണ്ഡം  വെക്കുന്നില്ല . ഫ്ലുഷ് ചെയ്യുന്നു.

ശങ്കയുള്ളവന്‍ , തേടുന്നു , തേടികൊണ്ടേ ഇരിക്കുന്നു . ചന്തികുന്തിച്ചു, ചിന്തിച്ചു  കൊണ്ടേ  ശങ്കകള്‍  തീര്‍ക്കുന്നു. ശങ്കരന്‍  ആവാന്‍ നോക്കുന്നു ......

ഹാവു ഇത് കമന്റാം .....ഇനി പ്രൊഫൈല്‍ പിക്ച്ചറും കൂടെ മാറ്റിയാല്‍ ...അര്‍ദ്ധ രാത്രിയിലും ......










No comments:

Post a Comment